ambulance-accident
ദേശീയപാതയിലെ മൈലക്കാട് ഇറക്കത്തിൽ വച്ച് അകപടത്തിൽപ്പെട്ട ആംബുലൻസ്

കൊട്ടിയം: നിയന്ത്രണം വിട്ട ആംബുലൻസ് റോഡ് വശത്തെ മരത്തിലും പോസ്റ്റിലും ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ആംബുലൻസിന്റെ ഡ്രൈവർ അനീഷ് (32), നേഴ്സ് സിബി (32) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 10ന് ദേശീയപാതയിലെ മൈലക്കാട് ഇറക്കത്തിലാണ് അപകടമു

ണ്ടായത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ കൊണ്ട് വരുന്നതിനായി പാരിപ്പള്ളിയിൽ നിന്ന് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിൽ ഇടറോഡിൽ നിന്ന് ദേശീയപാതയിലേക്ക് വന്ന കാറിനെ ഇടിക്കാതിരിക്കാൻ പെട്ടന്ന് വെട്ടിച്ചപ്പോഴാണ് ആംബുലൻസ് നിയന്ത്രണം വിട്ടത്. പരിക്കേറ്റവരെ ഹൈവേ പൊലീസെത്തി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.