കൊല്ലം: സതേൺ റെയിൽവേ എംപ്ലോയീസ് സംഘും ബെൻമോറീസ് സ്മാരക ഫൗണ്ടേഷനും സംയുക്തമായി കൊല്ലം റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാർക്കും ക്ലീനിംഗ് സ്റ്റാഫിനും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. രക്ഷാധികാരി സായി ഭാസ്കർ, അഡിഷണൽ ഡിവിഷണൽ സെക്രട്ടറി രാജേഷ് കെ.ആർ., കൊല്ലം ബ്രാഞ്ച് സെക്രട്ടറി സാജൻ കുളങ്ങര, ട്രഷറർ രാധാകൃഷ്ണൻ, കൊല്ലം ബ്രാഞ്ച് വൈസ് പ്രസിഡന്റ് ശിവകുമാർ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പോർട്ടർമാർക്ക് രണ്ടായിരം രൂപ അനുവദിക്കണം എന്ന മെമ്മോറാൻഡം പ്രേമചന്ദ്രൻ എം.പിക്ക് സമർപ്പിച്ചു.