ഓച്ചിറ: യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് 19 ദുരിതബാധിതരെ സഹായിക്കാനായി നടപ്പാക്കിയ യൂത്ത് കെയർ പദ്ധതിയുടെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 5000 ഭക്ഷ്യധാന്യ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും യൂത്ത് കെയറിന്റെ ജില്ലാ കോ ഒാർഡിനേറ്ററുമായ റിയാസ് റഷീദീൻ പദ്ധതിക്ക് നേതൃത്വം നൽകും. ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷെഫീക്ക് കാട്ടയ്യം, കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പളളി, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ മേടയിൽ ശിവപ്രസാദ്, കെ.എസ്. പുരം രാജേഷ്, കോൺഗ്രസ് നേതാക്കളായ അജീഷ് പുതുവീട്ടിൽ, ശ്രീജിത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അമീർ ക്ലാപ്പനയിൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കളീക്കൽ ശ്രീകുമാരി, ശരത് കെ.എസ്. തുടങ്ങിയവർ പങ്കെടുത്തു