കൊല്ലം: ഇരവിപുരം ലക്ഷ്മി മന്ദിരത്തിൽ ശ്രീശരവണ 160 ൽ പരേതരായ കെ. കൊച്ചുകൃഷ്ണൻ വാദ്ധ്യാരുടെയും കെ. ലക്ഷ്മിയുടെയും (അദ്ധ്യാപിക) മകൾ എൽ. കൃഷ്ണകുമാരി (റിട്ട. സൂപ്രണ്ട്, ബി.എസ്.എൻ.എൽ കൊല്ലം - 81) നിര്യാതയായി. സി.പി.എം ഇരവിപുരം ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ ഏറെകാലം പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: മോഹനകുമാർ, രാധാകുമാരി, രാജലക്ഷ്മി, ശ്രീകുമാർ, ശ്യാമളാദേവി, പരേതയായ പത്മകുമാരി.