കൊല്ലം: കൊല്ലം തോടിന് കുറുകേ പഴയ കല്ലുപാലം നിന്നിടത്ത് പുതിയ പാലം നിർമ്മിക്കുന്ന പ്രവൃത്തിക്ക് ലോക്ക് ഡൗണിൽ ഇളവ് നൽകിയില്ലെങ്കിൽ കരയിടിഞ്ഞ് വലിയ അപകടങ്ങൾ സംഭവിച്ചേക്കും. മഴക്കാലത്തിന് മുൻപ് പാലം നിർമ്മിക്കുന്ന ഭാഗത്തെ തോടിന്റെ ഇരുകരകളും ബലപ്പെടുത്തിയില്ലെങ്കിൽ തീരത്തുള്ള കെട്ടിടങ്ങളടക്കം നിലം പൊത്താനുള്ള സാദ്ധ്യത കൂടുതലാണ്.
പശകുറവുള്ള പൂഴി മണൽ കൂടി കലർന്നതാണ് തോടിന്റെ കരയിലെ മണ്ണ്. അതുകൊണ്ട് തന്നെ മഴക്കാലത്തിന് മുൻപ് ബലപ്പെടുത്തൽ പൂർത്തിയാക്കണം. കരകളിലെ ഭിത്തിയിൽ ഇരുമ്പ് ഷീറ്റ് പാകിയാണ് ബലപ്പെടുത്തൽ. ഇതിനായി മണ്ണ് നീക്കുന്നതിനിടെ രണ്ട് മാസം മുൻപ് ഭിത്തിയിടിഞ്ഞ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടിരുന്നു. വിദ്ഗ്ദ്ധസമിതിയുടെ നിർദ്ദേശ പ്രകാരം കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളോടെ നിർമ്മാണം പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
മഴക്കാലമായിക്കഴിഞ്ഞാൽ കുതിർന്ന ഭിത്തിയിൽ ഷീറ്റ് പാകൽ നടക്കില്ല. നിർമ്മാണ പ്രവൃത്തികൾക്ക് ലോക്ക് ഡൗണിൽ ഇളവ് നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് കൊല്ലം തോടിന് കുറുകെയുള്ള പാലത്തിനും ബാധകമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. 25 മീറ്റർ നീളത്തിൽ നാല് കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഒക്ടോബർ അവസാന വാരമാണ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയത്.
25 മീറ്റർ നീളത്തിൽ നാല് കോടി രൂപ ചെലവിലാണ് പുതിയ പാലം നിർമ്മിക്കുന്നത്.
മഴയ്ക്ക് മുൻപ് പണി പൂർത്തിയാക്കണം
പശകുറവുള്ള പൂഴി മണൽ കൂടി കലർന്നതാണ് തോടിന്റെ കരയിലെ മണ്ണ്. അതുകൊണ്ട് തന്നെ മഴക്കാലത്തിന് മുൻപ് ബലപ്പെടുത്തൽ പൂർത്തിയാക്കണം. കരകളിലെ ഭിത്തിയിൽ ഇരുമ്പ് ഷീറ്റ് പാകിയാണ് ബലപ്പെടുത്തൽ. ഇതിനായി മണ്ണ് നീക്കുന്നതിനിടെ രണ്ട് മാസം മുൻപ് ഭിത്തിയിടിഞ്ഞ് തൊഴിലാളികൾ അപകടത്തിൽപ്പെട്ടിരുന്നു. മഴക്കാലമായിക്കഴിഞ്ഞാൽ കുതിർന്ന ഭിത്തിയിൽ ഷീറ്റ് പാകൽ നടക്കില്ല.