ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ മുതൽ ദീപിക പദുക്കോൺ അടുക്കളയിൽ തന്നെയാണ്. ദിവസവും ഓരോരോ പരീക്ഷണങ്ങൾ. രൺവീർ ഒപ്പം നിന്ന് ദീപികയുണ്ടാക്കുന്ന പലഹാരങ്ങൾ കഴിച്ച് സഹായിക്കുന്നുമുണ്ട്. കഴിഞ്ഞ തവണ ദീപിക തായ് ഭക്ഷണരീതി പരീക്ഷിക്കുന്ന വീഡിയോ രൺവീർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ഇത്തവണ ദീപിക പിസ ഉണ്ടാക്കുന്ന ചിത്രമാണ് രൺവീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആദ്യം ഒരു വീഡിയോയും പിന്നെ പാചകം ചെയ്ത ഭക്ഷണത്തിന്റെ ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇന്ന് ഞാൻ ദീപികയുടെ കൈകൊണ്ട് ഉണ്ടാക്കിയ വലിയ പിസ കഴിക്കും' എന്നാണ് രൺവീർ വീഡിയോയിൽ പറയുന്നത്. പിസ ഉണ്ടാക്കുന്ന ഫോട്ടോകളെകൂടാതെ ഇറ്റാലിയൻ ഷെഫ് പാവോളാ ബക്കേറ്റിനൊപ്പം നിൽക്കുന്ന ദീപികയുടെ പഴയൊരു ചിത്രവും രൺവീർ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദീപിക ശാസ്ത്രീയമായി പരിശീലനം നേടിയിട്ടുണ്ട്' എന്നും രൺവീർ ഫോട്ടോയോടൊപ്പം കുറിച്ചു.