മലയാളത്തിന്റെ ബ്ളോക്ക്ബസ്റ്റർ ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നുവെന്ന് നേരത്തേ വാർത്തയായിരുന്നു. ചിരഞ്ജീവിയാണ് ലൂസിഫറിന്റെ പകർപ്പ് അവകാശങ്ങൾ വാങ്ങിയിരുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കാൻ പോകുന്നത് ചിരഞ്ജീവി തന്നെയാണ്.
ആദ്യം ചിരഞ്ജീവിയ്ക്ക് പകരം പവൻ കല്യാൺ പ്രധാന റോളിലെത്തുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ ചിരഞ്ജീവി തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
സാഹോ സംവിധാനം ചെയ്ത സുജിത്താവും ലൂസിഫറിന്റെ തെലുങ്കു പതിപ്പ് സംവിധാനം ചെയ്യുക. കൊറോണ വൈറസ് ഭീതി ഒഴിഞ്ഞാൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ലൂസിഫർ. മികച്ച പ്രതികരണത്തൊടൊപ്പം കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ. മലയാള സിനിമാ ചരിത്രത്തിൽ നാഴിക കല്ലായി മാറിയ സിനിമയാണ് ലൂസിഫർ.