കൊല്ലം: ശക്തികുളങ്ങരയിലെ സാമൂഹിക അടുക്കളയിൽ പൊതിച്ചോറിനെ ചൊല്ലി ഡി.വൈ.എഫ്.ഐ - ആർ.എസ്.പി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. തന്റെ ഡിവിഷനിലേക്കുള്ള പൊതിച്ചോറുകൾ കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടയുകയായിരുന്നുവെന്ന് ആർ.എസ്.പി കൗൺസിലർ മീനാകുമാരി പറഞ്ഞു. പൊതിച്ചോറുകളുടെ എണ്ണം കൃത്യമാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. തർക്കത്തിനിടയിൽ ആരോ പൊതിച്ചോറ് വലിച്ചെറിഞ്ഞതായും പരാതിയുണ്ട്.