കൊല്ലം: മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലാ പൊലീസ് സൊസൈറ്റി 10 ലക്ഷം രൂപ നൽകി. പത്ത് ലക്ഷത്തിന്റെ ചെക്ക് ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയ്ക്ക് കൈമാറി. ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ, സൊസൈറ്റി പ്രസിഡന്റ് എസ്.ഷൈജു, സെക്രട്ടറി ബി.എസ്.സനോജ്, ബോർഡ് അംഗങ്ങളായ കെ.ഉദയൻ, ജിജു.സി.നായർ, വിനോദ് കുമാർ എന്നിവരും പങ്കെടുത്തു.