photo
ആലുംപീടിക സ്വദേശി സദാശിവന് മരുന്നുകൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കൈമാറുന്നു.

കരുനാഗപ്പള്ളി: ഫയർ ഫോഴ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ സേവനം രോഗികൾക്ക് തുണയാകുന്നു. തിരുവനന്തപുരം ആർ.സി.സി, തിരുവനന്തപുരം,​ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രികൾ, അമൃതാ ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന മരുന്നുകളാണ് രോഗികൾക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ആലുംപീടിക സ്വദേശി സദാശിവൻ, ക്ലാപ്പന സ്വദേശി ബ്രിജിറ്റി, കരുനാഗപ്പള്ളി സ്വദേശി മഹാദേവ പ്രഭ, ഇടക്കുളങ്ങര സ്വദേശി സലീന എന്നിവർക്കാൻ മരുന്നുകൾ എത്തിച്ച് നൽകിയത്. ഫയർ ഒാഫീസർമാരായ അനീഷ്, റെജി, ഹോം ഗാർഡ് കുഞ്ഞുമോൻ എന്നിവരാണ് ഈ മേഖയിൽ പ്രവർത്തിക്കുന്നത്.