pho
കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുനലൂർ ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ .ആർ. ഷാഹിർഷയ്ക്ക് മാസ്ക് കൈമാറുന്നു.

പുനലൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്കും പുനലൂർ സ്റ്റേഷനിലെ പൊലീസുകാർക്കും മാസ്കും കുടിവെളളവും വിതരണം ചെയ്തു. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. താലൂക്ക് ആശുപത്രി മൈതാനിയിൽ എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ക്യാപ്റ്റൻ എസ്. മധുസൂദനൻ, സെക്രട്ടറി എസ്. സദൻ എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷായ്ക്ക് മാസ്കും കുടിവെള്ളവും കൈമാറി. ട്രഷറർ ജമാലുദ്ദീൻകുട്ടി, ക്യാപ്റ്റൻ സി.കെ. പിളള, മോഹനൻപിളള, ലെഫ്റ്റനന്റ് പി.എം. ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.