അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ആൺകുട്ടിയാണ് മിഥുന് പിറന്നത്. സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. 'ഞങ്ങളുടെ പൂത്തുലഞ്ഞ കണിക്കൊന്ന.. !! മകൻ... ഫസ്റ്റ്‌ബോൺ ' എന്ന അടിക്കുറിപ്പിൽ മകന്റെ ചിത്രവും മിഥുൻ മാനുവൽ പോസ്റ്റുചെയ്തു.
കോട്ടയം സ്വദേശിയായ ഫെബിയാണ് മിഥുൻ മാനുവലിന്റെ ഭാര്യ. 2017ലാണ് ഇവർ വിവാഹിതരായത്. മിഥുനിന്റെ സിനിമയായ അഞ്ചാം പാതിര സൂപ്പർഹിറ്റായതിന്റെ സന്തോഷത്തിന് പിന്നാലെയാണ് ജീവിതത്തിലേക്ക് അതിലും വലിയ സന്തോഷം എത്തുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായാണ് മിഥുൻ സിനിമയിലെത്തുന്നത്. ആട് ഒരു ഭീകരജീവി, ആൻമരിയ കലിപ്പിലാണ്, അലമാര, ആട് 2 എന്നിവയെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.