ഓയൂർ: പൂയപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കി. കൊട്ടാരക്കര സഹകരണസംഘം അസി. രജിസ്ട്രാർ ടി.ആർ. ഹരികുമാറിന് ബാങ്ക് പ്രസിഡന്റ് ജി. മുരളീധരൻ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ജെ. അനിൽകുമാർ, ഭരണസമിതിയംഗം കെ.ഷാജിലാൽ എന്നിവർ പങ്കെടുത്തു.