ഓച്ചിറ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ദുരിതത്തിലായ ക്ഷീരകർഷകരെ സഹായിക്കാൻ ക്ഷേമനിധിയിൽ അംഗങ്ങളായ കർഷകർക്ക് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായവും ഓച്ചിറ ക്ഷീരോല്പാദക സംഘത്തിന്റെ വകയായി സൗജന്യ കാലിത്തീറ്റയും വിതരണം ചെയ്തു. സംഘം പ്രസിഡന്റ് പി.ഡി. ശിവശങ്കരപിള്ള സഹായ വിതരണം ഉദ്ഘാടനം ചെയ്തു. ഓച്ചിറ സാമൂഹിക അടുക്കളയിലേക്ക് തുടക്കം മുതൽ സൗജന്യമായി പാല് നല്കി വരുന്നത് സംഘമാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, ബി.എസ്. വിനോദ്, സെക്രട്ടറി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.