dl
ക്ഷേമ പെൻഷൻ വാങ്ങാൻ വവ്വാക്കാവ് ഇന്ത്യൻ ബാങ്കിന് മുന്നിൽ തടിച്ചുകൂടിയവർ

തഴവ: രണ്ടാം ഘട്ട ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചതോടെ ലോക്ക് ഡൗണിലും ബാങ്കുകൾക്ക് മുന്നിൽ തിരക്ക് ക്രമാതീതമായി. രാവിലെ തന്നെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറുകണക്കിനാളുകളാണ് പ്രധാന ബാങ്കുകൾക്ക് മുന്നിൽ തടിച്ചുകൂടിയത്. സാമൂഹിക അകലം പാലിക്കണമെന്ന് ബാങ്ക് ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് കോമ്പൗണ്ടിൽ സ്ഥലം കുറവായതിനാൽ അത് പാലിക്കപ്പെട്ടില്ല.

ഒന്നാംഘട്ട പെൻഷൻ വിതരണ സമയത്തും ബാങ്കുകളിൽ തിരക്കുണ്ടായിരുന്നു. വ്യാപകമായി ലോക്ക് ഡൗൺ നിയമ ലംഘനവും നടന്നിരുന്നു. രണ്ടാം ഘട്ട ക്ഷേമപെൻഷൻ വിതരണത്തിൽ തിരക്കൊഴിവാക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്താതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി.