ചാത്തന്നൂർ: നിർദ്ധനരായ കുടുബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനായി പെൻഷൻ തുക സംഭാവന നൽകി സർവീസ് പെൻഷണർ മാതൃകയായി. ചാത്തന്നൂർ താഴംതെക്ക് കൊച്ചാലുംമൂട് ലളിത്‌നാഥ് വ്യൂവിൽ ഗോപിനാഥനാണ് തന്റെ ഒരുമാസത്തെ പെൻഷൻ തുക ലോക്ക് ഡൗൺ മൂലം ദുരിതത്തിലായ കൊച്ചാലുംമൂട് വാർഡിലെ നിർദ്ധന കുടുംബങ്ങൾക്കായി നൽകിയത്.
ചിറക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും കൊച്ചാലുംമൂട് വാർഡ് അംഗവുമായ ബിന്ദു സുനിലിന് പൊതുപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ഗോപിനാഥൻ പെൻഷൻ തുക കൈമാറി.