8
പത്തനാപുരം പൊലീസ് സി.ഐ രാജീവ് ദീക്ഷിത് സരുണിന് മരുന്ന് കൈമാറുന്നു

പത്തനാപുരം: ഹൃദ്രോഗിയായ വയോധികയ്ക്ക് മരുന്നെത്തിച്ച് നൽകി പൊലീസ് മാതൃകയായി. പട്ടാഴി വടക്കേക്കര കണ്ണമംഗലത്ത് വീട്ടിൽ കുഞ്ഞിക്കുട്ടിയ്ക്കാണ് (72) കേരളാ പൊലീസിന്റെ കരുതലിൽ മരുന്നെത്തിച്ച് നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിൽ ചികിത്സയിലാണ് കുഞ്ഞിക്കുട്ടി. കൊവിഡ് 19 ബാധയെ തുടർന്ന് മരുന്ന് ലഭിക്കാതായി. തുടർന്ന് പ്രദേശത്തെ രാഷ്ട്രീയ യുവജന സംഘടനാ പ്രവർത്തകരാണ് ഐ.ബി സതീഷ് എം.എൽ.എയുമായി ബന്ധപ്പെട്ട് മരുന്ന് സംഘടിപ്പിച്ചത്. പത്തനാപുരം സ്റ്റേഷൻ പരിധിയിലെത്തിച്ച മരുന്ന് പത്തനാപുരം സി.ഐ രാജീവ് കുഞ്ഞിക്കുട്ടിക്ക് നൽകാനായി ഡി.വൈ.എഫ്.ഐ പത്തനാപുരം ബ്ലോക്ക് കമ്മിറ്റി അംഗം ദീക്ഷിത് സരുണിന് കൈമാറി.