zz
ഇന്ത്യൻ ബാങ്കിന് മുന്നിലെ തിരക്ക് സി.ഐ രാജീവിന്റെ നേതൃത്വത്തിൽ നിയന്ത്രിക്കുന്നു

പത്തോളം വാഹന യാത്രികർക്കെതിരെ പൊലീസ്‌ കേസെടുത്തു.

പത്തനാപുരം: തുടർച്ചയായ മൂന്ന് ദിവസത്തെ ബാങ്ക് അവധിക്ക് ശേഷം പ്രവൃത്തി ദിനമായ ഇന്നലെ ബാങ്കുകളിൾ വലിയ തിരക്കനുഭവപ്പെട്ടു. വിഷുദിനമായ ഇന്ന് ബാങ്കുകൾ അവധിയായതിനാലാണ് ഇന്നലെ തിരക്ക് അനുഭവപ്പെട്ടത്. പത്തനാപുരം മാർക്കറ്റിലും നഗരത്തിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൂടുതൽ ജനങ്ങളെത്തി. ബാങ്കുകൾക്ക് മുന്നിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വലിയ നിര ദൃശ്യമായിരുന്നു. പൊലീസ് സി.ഐ രാജീവ്, എസ്.ഐ സുബിൻ എന്നിവരുടെ നേതൃത്വത്തിൽ ഏറെ പണിപ്പെട്ടാണ് ആളുകളെ നിയന്ത്രിച്ചത്. കൂടുതൽ പൊലീസിനെ തിരക്ക് നിയന്ത്രിക്കാൻ വിന്യസിച്ചിരുന്നു. കാരണമില്ലാതെ എത്തിയ പത്തോളം വാഹന യാത്രികർക്കെതിരെ പൊലീസ്‌ കേസെടുത്തു. ഉച്ചയോടെയാണ് തിരക്ക് കുറഞ്ഞത്. വിഷുവിപണി കൂടിയായതിനാൽ ചെറുകവലകളിലും രാവിലെ നല്ല തിരക്കുണ്ടായിരുന്നു.