zz
പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ പിറവന്തൂർ മേഖലയിൽപ്പെട്ട പിറവന്തൂർ പടിഞ്ഞാറ് 458ാം നമ്പർ ശാഖ 40 പച്ചക്കറിക്കിറ്റുകൾ എട്ട് കുടുംബയോഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാഗംങ്ങൾക്ക് വിതരണം ചെയ്തു. ശാഖാ സെക്രട്ടറി ഷൈജു അർജുനൻ, വൈസ് പ്രസിഡന്റ് എൻ. രത്നാകരൻ, യൂണിയൻ വനിതാസംഘം കേന്ദ്രസമിതി അംഗം ദീപ ജയൻ, ശാഖാ വനിതാ സംഘം പ്രസിഡന്റ് സിന്ധു രാജീവ്, സെക്രട്ടറി ദീപ ഷൈജു, കുടുംബയോഗ ചെയർമാൻമാർ കൺവീനർമാർ എന്നിവർ പങ്കെടുത്തു.