അഞ്ചൽ: ലോക്ക് ഡൗണിൽ കഷ്ടപ്പെടുന്നവർക്ക് അഞ്ചൽ ശബരിഗിരി ഗ്രൂപ്പിന്റെ വകയായി ഭക്ഷണം വിതരണം ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി ശബരിഗിരി ഗ്രൂപ്പിന്റെ വകയായി ഭക്ഷണവിതരണം നടന്നുവരുകയാണ്. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ നേരിട്ടെത്തിയാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. അഞ്ചലിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്കാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണവിതരണം തുടരുമെന്ന് ഡോ.വി.കെ. ജയകുമാർ പറഞ്ഞു.