കൊട്ടിയം: ലോക്ക് ഡൗൺ മൂലം കടകൾ അടച്ചിടേണ്ടി വന്നതോടെ ദുരിതത്തിലായ വ്യാപാരികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലൂർവിള പള്ളിമുക്ക് യൂണിറ്റിന്റെ ധനസഹായം. അടഞ്ഞുകിടക്കുന്ന ചെറുകിട കടയുടമകൾക്ക് രണ്ടായിരം രൂപയാണ് സഹായധനമായി നൽകുന്നത്. പള്ളിമുക്ക് വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് അൻസാരി ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ഷാനവാസ്, ട്രഷറർ നഹാസ്, ഫസൽ ആർ. കോയ, ആഷിഖ് സൂപ്പി, ഷാജഹാൻ, അബ്ദുൽറാഹീം, നാസിമുദ്ദീൻ എന്നിവർ പങ്കെടുത്തു.