eda
കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഹോമിയോ മരുന്ന് വിതരണോദ്ഘാടനം പനച്ചവിള ഗവ.ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്തിന് നൽകികൊണ്ട് കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിക്കുന്നു. അഡ്വ. വി. രവീന്ദ്രനാഥ്, ജ്യോതി വിശ്വനാഥ് തുടങ്ങിയവർ സമീപം

അഞ്ചൽ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു. മരുന്ന് വിതരണോദ്ഘാടനം പനച്ചവിള ഗവ. ഹോമിയോ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്തിന് നൽകിക്കൊണ്ട് കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. ഷാജു, പഞ്ചായത്ത് സെക്രട്ടറി പത്മജാ തോമസ് തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യപ്രവർത്തകർ,​ കുടുംബശ്രീ, ആശാവർക്കർമാർ എന്നിവർ മുഖേനെ പഞ്ചായത്തിലെ എല്ലാ വീടുകളിലും പ്രതിരോധ ഗുളികകൾ എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസി‌ഡന്റ് രവീന്ദ്രനാഥ് പറഞ്ഞു. ഒരാൾക്ക് മൂന്ന് പ്രതിരോധ ഗുളികകളാണ് നൽകുന്നത്. ദിവസം ഓരോന്ന് വീതം തുടർച്ചയായി മൂന്ന് ദിവസം കഴിക്കണമെന്നും അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് അരഗുളിക വീതം നൽകണമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത് പറ‌ഞ്ഞു.