pho
പുനലൂരിൽ നിയന്ത്രണം ലംഘിച്ച് എത്തിയ വാഹനങ്ങൾ കച്ചേരി റോഡിൽ ഗാഗത ക്കുരുക്കിൽ അകപ്പെട്ടപ്പോൾ

പുനലൂർ: വിഷുവിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ഇന്നലെ പുനലൂരിൽ വൻ ജനതിരക്കനുഭവപ്പെട്ടു. രണ്ട് ദിവസം ബാങ്കുകൾ അവധിയായതും ഇന്ന് വിഷുവും കണക്കിലെടുത്താണ് ജനങ്ങൾ അപ്രതീക്ഷിതമായി ഇന്നലെ ടൗണിൽ എത്തിയത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് ബുദ്ധിമുട്ടി. ഇന്ന് ബാങ്ക് അവധിയായത് കണക്കിലെടുത്ത് എ.ടി.എമ്മുകളിൽ നിന്ന് പണം എടുക്കാനും പെൻഷൻ വാങ്ങാനും വിഷുക്കണി ഒരുക്കുന്നതടക്കമുള്ള സാധനങ്ങൾ വാങ്ങാനും എത്തിയവരായിരുന്നു ഏറെയും. കച്ചേരി റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുനലൂർ ശ്രീരാമപുരം മാർക്കറ്റിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഇന്നല മാർക്കറ്റ് പ്രവർത്തിക്കുന്ന ദിവസമായിരുന്നത് കൊണ്ടാണ് തിരക്കേറിയത്.