കൊല്ലം: ലോക്ക് ഡൗണിന്റെ പ്രതിബന്ധങ്ങൾക്കിടയിലും വിഷുക്കൈനീട്ടവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റ് ഭാരവാഹികൾ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെത്തി. ആശ്രമത്തിലെ 25 വയോജനങ്ങൾക്ക് രണ്ടാഴ്ചയിലേക്കാവശ്യമായ അരിയും പലവ്യഞ്ജനങ്ങളുമാണ് വിഷു സമ്മാനമായി നൽകിയത്. പാരിപ്പള്ളി ആലപ്പാട് സ്റ്റുഡിയോ ഉടമ ആലപ്പാട് ശശി രണ്ടാഴ്ചത്തേയ്ക്ക് ആവശ്യമായ പച്ചക്കറി സാധനങ്ങളും സംഭാവന ചെയ്തു. ഗാന്ധിഭവൻ സ്നേഹാശ്രമം ചെയർമാനും കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി ഊന്നിൻമൂട് യൂണിറ്റിന്റെയും കൊട്ടിയം മേഖലയുടെയും പ്രസിഡന്റുമായ ബി. പ്രേമാനന്ദിന്റെയും ഊന്നിൻമൂട് യൂണിറ്റ് സെക്രട്ടറി ബിനു ചാറ്റർജിയുടെ നേതൃത്വത്തിൽ സ്നേഹശ്രമത്തിലെത്തിച്ച ഭക്ഷ്യവസ്തുക്കൾ, പാരിപ്പള്ളി പൊലീസ് സി.ഐ രാജേഷ് ഏറ്റുവാങ്ങി സ്നേഹാശ്രമം വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ളയെയും സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണനെയും ഏൽപ്പിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം ആർ.ഡി. ലാൽ, സ്നേഹാശ്രമം വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ബി. സുനിൽകുമാർ, എം. കബീർ, ഭൂമിക്കാരൻ ജെ.പി എന്നിവർ സംബന്ധിച്ചു.