sriyasaran

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ മുൻനിര നായികയായി തിളങ്ങിയ താരമാണ് ശ്രിയ ശരൺ.

വിവാഹ ശേഷം സിനിമ വിട്ട നടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സുഹൃത്തുക്കൾക്കും ഭർത്താവിനുമൊപ്പമുളള ചിത്രങ്ങളെല്ലാം ശ്രിയ ശരൺ പങ്കുവയ്ക്കാറുണ്ട്. കൊറോണ രോഗലക്ഷണങ്ങളുള്ള തന്റെ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവമാണ് ശ്രിയ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ശ്രിയ ഇപ്പോൾ ഭർത്താവിനൊപ്പം സ്‌പെയിനിലാണ് താമസിക്കുന്നത്. ഭർത്താവ് ആൻഡ്രിയ കൊസ്ചീവിന് പനിയും ചുമയും കണ്ടപ്പോൾ തന്നെ ബാഴ്‌സോണയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ അവിടെത്തിയപ്പോഴുണ്ടായ അനുഭവം അതിലും ഭയാനകം ആയിരുന്നു എന്ന് നടി പറയുന്നു.ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ തങ്ങളോട് വേഗം ആശുപത്രിയിൽ നിന്ന് പോകാൻ പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് വീട്ടിൽതന്നെ ഐസോലോഷനിൽ കഴിയാൻ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വ്യത്യസ്ത മുറിയിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു. നിലവിൽ സ്പെയിനിന്റെ അവസ്ഥ വളരെ മോശമാണ്- ശ്രിയ പറയുന്നു.