photo
തെന്മലയിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡ്

കൊല്ലം: തെന്മലയിൽ വ്യാജവാറ്റ് കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്, 50 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. തെന്മല നാഗമല എസ്റ്റേറ്റിന് സമീപമായിരുന്നു വാറ്റ്. പൊലീസ് എത്തുംമുമ്പെ വാറ്റ് സംഘം ഓടി രക്ഷപെട്ടു. തെന്മല സി.ഐയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രതിയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.