കൊല്ലം: ലോക്ക് ഡൗൺ കാലത്ത് അന്തേവാസികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കാൻ പുതിയ പദ്ധതികളുമായി ഗാന്ധിഭവൻ. ഗാന്ധിഭവൻ സ്‌നേഹമന്ദിർ ഓഡിറ്റോറിയത്തിൽ നടത്താറുണ്ടായിരുന്ന കലാപരിപാടികൾ നിലച്ചതിനാൽ അന്തേവാസികളുടെ കലാ അഭിരുചികൾ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. സംഗീതം, നൃത്തം, കഥാപ്രസംഗം, നാടകം തുടങ്ങിയ കലാശാഖകളിൽ താൽപര്യമുള്ളവരുടെ പരിപാടികൾ ദൃശ്യവത്കരിച്ച് ഇവ സമൂഹമാദ്ധ്യമങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. കൂടാതെ രചനാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതികൾ ആവിഷ്‌കരിച്ചത്. ഈ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത് ഗാന്ധിഭവൻ ഷെൽട്ടർ ഹോം സൂപ്രണ്ട് ആർ. ഷൈമയാണ്.