പുതിയ പ്രണയ വിശേഷം പങ്കുവച്ച് ഫുട്ബോൾ താരം നെയ്മറിന്റെ അമ്മ നദിൻ ഗോൺകാൽവ്സ്. 52 വയസുള്ള നെയ്‌മറിന്റെ അമ്മയുടെ പുതിയ ജീവിതപങ്കാളിക്ക് പ്രായം 22 ആണ്. ഇരുവരും തമ്മിൽ 30 വയസിന്റെ വ്യത്യാസമുണ്ട്. നെയ്മറിനേക്കാൾ ആറുവയസ് ഇളയതാണ് കാമുകൻ. 55 വയസുള്ള നദിൻ ഗോൺകാൽവ്സ് കഴിഞ്ഞ ദിവസമാണ് തന്റെ പ്രണയനായകൻ തിയാഗോ റാമോസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
'ചില കാര്യങ്ങൾ നമുക്ക് വിശദീകരിക്കാൻ സാധിക്കില്ല, അത് ജീവിക്കണം' എന്ന അടിക്കുറിപ്പോടെയാണ് നദീനെ തന്റെ പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. 'വിശദീകരിക്കാൻ സാധിക്കാത്തത്' എന്ന അടിക്കുറിപ്പോടെ തിയാഗോയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. അതേസമയം, തന്നേക്കാൾ ഇളയയാളെ ആൺസുഹൃത്തായി കണ്ടെത്തിയ അമ്മയോട് നെയ്മറിന് പരാതിയൊന്നുമില്ല. കാമുകനൊപ്പമുള്ള ചിത്രം പങ്കുവച്ച അമ്മയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ഏറെ സന്തോഷത്തോടെയാണ് നെയ്മർ സ്വാഗതം ചെയ്തത്.
നദീനെ പങ്കുവച്ച ചിത്രത്തിനു താഴെ നെയ്‌മർ കമന്റ് ചെയ്‌തിട്ടുണ്ട്. 'അമ്മ, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു, എപ്പോഴും സന്തോഷവതിയായിരിക്കുക' നെയ്‌മർ കുറിച്ചു. നെയ്‌മറിന്റെ പിതാവ് വാഗ്‌നർ റിബെയ്‌റോയുമായുള്ള ബന്ധം നദീനെ വേർപ്പെടുത്തിയത് 2016 ലാണ്. 25 വർഷത്തിനുശേഷമാണ് ഇരുവരും പിരിഞ്ഞത്. നദീനെയുടെ പുതിയ ബന്ധത്തിനു ആശംസകൾ അറിയിച്ച് വാഗ്‌നറും രംഗത്തെത്തിയിട്ടുണ്ട്. നദീനെയെ പരിചയപ്പെടും മുൻപ് നെയ്‌മറുടെ കടുത്ത ആരാധകനായിരുന്നു ബ്രസീലിലെ പെർനാംബുകോ സ്വദേശിയായ തിയാഗോ റാമോസെന്ന് വിവിധ ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതേ സമയം,നദീനെ-റാമോസ് ബന്ധത്തിനു ആശംസകൾ അറിയിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ചിലർ ഇരുവരുടെയും പ്രായവ്യത്യാസത്തെ ട്രോളി രംഗത്തെത്തിയിട്ടുണ്ട്.