കൊല്ലം: വിഷു ആഘോഷങ്ങൾക്കായി ചാരായം വാറ്റിയവരെ അറസ്റ്റ് ചെയ്തു. പുനലൂർ കക്കോട് ആളൊഴിഞ്ഞ പുരയിടത്തിൽ എൽ.പി.ജി സിലിണ്ടർ, ഗ്യാസ് സ്റ്റൗ എന്നിവ ഉപയോഗിച്ച് വ്യാജവാറ്റ് നടത്തിയ പുനലൂർ കക്കോട് തുണ്ടിൽ വീട്ടിൽ ജോൺ(52), കക്കോട് ചരുവിള വീട്ടിൽ റോയി മാത്യു നയസ്(52), കരവാളൂർ നീലാംമുകൾ പള്ളി അയ്യത്ത് വീട്ടിൽ ശശിധരൻ(53) എന്നിവരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പൂയപ്പള്ളിയിൽ വെളിയം മാലയിൽ പാറക്വാറിയിൽ വ്യാജവാറ്റ് നടത്തിയ വെളിയം കോട്ടേക്കോണം പാറയ്ക്ക് സമീപം രാജീവ് ഭവനത്തിൽ രഞ്ജിത്തിനെ(26) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.