കൊല്ലം: വിൽപ്പനയ്ക്കായി വാഹനത്തിൽ കരുതിയിരുന്ന രണ്ട് ലിറ്റർ വാറ്റ് ചാരായവുമായി രണ്ടുപേർ പിടിയിൽ. തൊടിയൂർ പുലിയൂർവഞ്ചി വടക്കേമുറി ത്രീശക്തി വീട്ടിൽ രാജേഷ്(40), താമരക്കുളം മേക്കുംമുറയിൽ കിഴക്കേ വലിയത്ത് വീട്ടിൽ ഷഫീർ(36) എന്നിവരെയാണ് ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. മറ്റൊരിടത്തുനിന്നാണ് ഇവർ വാറ്റ് ചാരായം വാങ്ങി വിൽപ്പന നടത്തിയിരുന്നത്. ചാരായം എത്തിച്ച് നൽകിയവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. സി.ഐ എ.ഫിറോസ്, എസ്.ഐ പി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോരുവഴിയിൽ നിന്നും 4 ലിറ്റർ ശൂരനാട് വടക്ക് നിന്നും 30 ലിറ്റർ കോടയും ശൂരനാട് പൊലീസ് പിടിച്ചെടുത്തിരുന്നു.