കൊല്ലം: അഷ്ടമുടിക്കായലിലെ ഒറ്റപ്പെട്ട സെന്റ് തോമസ്, സെന്റ് ജോർജ് തുരുത്തുകളിലെ നിവാസികൾക്ക് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ എത്തിച്ചു നൽകി. കായലിലൂടെ വള്ളങ്ങളിൽ സഞ്ചരിച്ചാണ് പ്രവർത്തകർ തുരുത്തുകളിൽ കിറ്റുകൾ എത്തിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. അസംബ്ലി പ്രസിഡന്റ് എ.എസ്. ശരത്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, ഒ.ബി. രാജേഷ്, കൗഷിക് എം. ദാസ്, ഷാരൂക്, മനു, ഷിബു, മേരിദാസൻ തുടങ്ങിയവർ നേതൃത്വം നൽകി.