photo
ചവറയിൽ ഉദ്യോഗസ്ഥർക്ക് ഇളനീർ വിതരണം

കൊല്ലം: പൊള്ളുന്ന ചൂടിലും ലോക്ക് ഡൗണിൽ ഡ്യൂട്ടി നോക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും സേവാഭാരതി ചവറ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇളനീർ വിതരണം ചെയ്തു. ചവറ പാലം, ശങ്കരമംഗലം, ഇടപ്പള്ളികോട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് ഇളനീർ വിതരണം നടത്തിയത്. എഴുപതിൽപ്പരം ഉദ്യോഗസ്ഥർക്ക് ഇളനീർ നൽകി. എം.എസ്. ശ്രീകുമാർ, ജി. ജയറാം, ചന്ദ്രൻ പിള്ള, സി. രഞ്ജിത്ത്,എം. കെ. ജയകൃഷ്ണൻ, എം. തമ്പാൻ, ആർ. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.