samsung

കൊവിഡിനെ നേരിടാൻ ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സൗത്ത് കൊറിയൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസംഗ്‌. ഗവൺമെന്റുകൾക്കും ലോക്കൽ അതോറിറ്റികൾക്കും ആരോഗ്യ രംഗത്തെ പ്രൊഫഷണലുകൾക്കുമാണ് സാംസംഗ്‌ ഇന്ത്യ സഹായം നൽകുക. പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് ഫണ്ടിലേക്ക് 15 കോടി രൂപ സംഭാവന ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു.

കൂടാതെ ഇന്ത്യയിലെ സ്റ്റേറ്റ്, യൂണിയൻ ഗവൺമെന്റുകൾക്ക് 20 കോടി രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ്, തമിഴ്നാട് ഗവൺമെന്റുകൾക്ക് കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയാണ് സാംസങ് സംഭാവനയായി നൽകുക. എല്ലാത്തിനുമുപരി, ഇന്ത്യയിലെ സാംസംഗ്‌ ജീവനക്കാർ വ്യക്തിപരമായും പണം സംഭാവന ചെയ്യും. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ഈ തുക നൽകും എന്നാണ് സാംസംഗ്‌ അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ ആശുപത്രികളിലേക്ക് ആയിരക്കണക്കിന് പ്രതിരോധ മാസ്കുകളും പേഴ്സണൽ പ്രിവന്റീവ് എക്വിപ്മെന്റുകളും നൽകുന്നുണ്ട്.