കൊവിഡ് കാലത്തെ വിഷു എല്ലാവർക്കും വളരെ സ്‌പെഷ്യലായിരുന്നു. നടി അനു സിത്താരയുടെ വിഷുവും അല്പം സ്പെഷ്യലായിരുന്നു. പുതിയ വീട്ടിലേക്ക് മാറിയ ശേഷമുള്ള ആദ്യ വിഷു ആയിരുന്നു അനുവിന്റേത്. എന്നാൽ വിഷുവിന് തന്റെ വീട്ടിൽ ഒരു വിശിഷ്ട വ്യക്തി അതിഥിയായി എത്തിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.
വിശിഷ്ട വ്യക്തി ഒരു മഞ്ഞ ശലഭമായിരുന്നു. വീട്ടിലെ ഇന്നത്തെ അതിഥിയാണിതെന്നും പല രൂപത്തിലും വരും കൃഷ്ണനെന്നും അനു സിത്താര കുറിച്ചു. നവ്യ നായർ, നമിത പ്രമോദ്, സ്വാസിക, അവതാരകയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് എന്നിവരടക്കം വീഡിയോയ്ക്ക് കമന്റുമായി നിരവധി പേർ എത്തി. കൈയ്യിൽ നിന്ന് പറന്നു പോകുന്ന മഞ്ഞ നിറത്തിലുള്ള ചിത്രശലഭത്തിന്റെ വീഡിയോയാണ് അനു പങ്കുവച്ചിരിക്കുന്നത്.
''ഇത് ഒറിജിനലായിരുന്നോ.. ഞാൻ കരുതി വല്ല ആപ്ലിക്കേഷനുമാകും'' എന്ന് നടി നവ്യ നായർ വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചു. ഇതിന് മറുപടിയായി അനു സിതാര ഒറിജിനലാണെന്ന് കുറിച്ചിട്ടുണ്ട്. പിന്നാലെ എത്തിയത് നടി നമിത പ്രമോദാണ്, ''നിന്റെ വീട്ടിൽ മഞ്ഞ ബട്ടർഫ്ലൈ വന്നോ, എന്റെ വീട്ടിൽ വന്നില്ല, സുന്ദരി മണി'' എന്നാണ് നമിത കുറിച്ചത്. ''ഞാൻ പറഞ്ഞ് വിടാം കേട്ടോ'' എന്നാണ് ഇതിന് അനു സിതാര നൽകിയ മറുപടി.