കോട്ടയത്തെ തെരുവുകളിൽ അലഞ്ഞ മുന്നൂറോളം പേർക്ക് സാന്ത്വനമായി നടൻ വിനു മോഹനും ഭാര്യ വിദ്യയും. വിഷുദിനത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. മുരുകൻ തെരുവോരത്തിന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവർത്തകരുടെ സഹകരണത്തോടെയായിരുന്നു ഇവരുടെ സേവനം.
ജഡക്കെട്ടിയ മുടിയും മുഷിഞ്ഞ വേഷവുമായി അലഞ്ഞവരെ മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി, അവരെ പുതിയ മനുഷ്യരാക്കി.തെരുവോരം പ്രവർത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളിൽ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്. പ്രളയകാലത്തും മാതൃകാപരമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഈ താരദമ്പതികൾ മുന്നിലുണ്ടായിരുന്നു.