ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായവുമായി വാവ
പത്തനാപുരം : ലോക്ക് ഡൗൺ കാലത്തും മലയാളികളുടെ സ്വന്തം വാവാ സുരേഷിന് വിശ്രമമില്ല.
പാമ്പ് പിടിത്തത്തിനൊപ്പം ദിവസേനെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചാണ് വാവാ സുരേഷ് മാതൃകയാകുന്നത്. ആരെങ്കിലും പട്ടിണിയിലാണന്ന് അറിഞ്ഞാൽ ഭക്ഷണ സാധനങ്ങളുമായി വാവ ഓടിയെത്തും. അണലിയുടെ കടിയേറ്റ് ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് മടങ്ങിയെത്തിയ വാവ ഇപ്പോൾ ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കാനുള്ള തിരക്കിലാണ്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലായ അഞ്ചൂറിലധികം പേർക്കാണ് വാവ സുരേഷ് ഇതിനോടകം പച്ചക്കറികളും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യക്കിറ്റ് എത്തിച്ചുനൽകിയത്. പത്തനാപുരം പാടം, മേലില, ആവണീശ്വരം, പുനലൂർ, കൊട്ടാരക്കര, കിഴക്കേത്തെരുവ് എന്നിവിടങ്ങളിലുള്ളവർക്ക് വാവയുടെ സഹായമെത്തിച്ചു നല്കി.
വാവയ്ക്ക് സഹായമെത്തിക്കാനായി സന്തതസഹചാരികളായ സന്തോഷും അനീഷും ഒപ്പമുണ്ട്.
സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പർ: (9400277466 വാവാ സുരേഷ്).