photo
സ്നേഹസാന്ത്വനം നവമാദ്ധ്യമ ചാരിറ്റബിൾ കൂട്ടായ്മയുടെ അരി വിതരണോദ്ഘാടനം നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദൻപിള്ള നിർവഹിക്കുന്നു

കരുനാഗപ്പള്ളി : സ്നേഹസാന്ത്വനം നവമാദ്ധ്യമ ചാരിറ്റബിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് അരി വിതരണം ചെയ്തു. കൊല്ലം ജില്ലയിൽ 3000 കിലോ അരിയാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. കരുനാഗപ്പള്ളി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിലായി 1000 കിലോ അരി വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി നഗരസഭാ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള നിർവഹിച്ചു. ചടങ്ങിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയും നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ പി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ചാരിറ്റബിൾ കൂട്ടായ്മയുടെ ട്രഷറർ ഹനീഫ സ്വാഗതവും നൗഷാദ് നന്ദിയും പറ‌ഞ്ഞു. ഒരു കുടുംബത്തിന് 10 കിലോഗ്രാം അരി വീതമാണ് വിതരണം ചെയ്യുന്നത്.