vishnu
പാലത്തായി പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിനെതിരെ യൂത്ത് കോൺഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച പകൽവിളക്ക് പ്രതിഷേധം

കൊല്ലം: പാലത്തായി പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയതിനെതിരെ ആഭ്യന്തര മന്ത്രിക്ക് പകൽവിളക്ക് നൽകി യൂത്ത് കോൺഗ്രസ് പ്രതിഷേധം. പീഡനം നടന്ന് ഒരുമാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയ ആഭ്യന്തരമന്ത്രിയുടെയും പൊലീസിന്റെയും അന്ധതയ്ക്ക് പരിഹാരം എന്ന നിലയിലാണ് പ്രതിഷേധ സൂചകമായി പകൽവിളക്ക് കത്തിച്ചത്.

വാളയാർ പീഡനക്കേസിൽ പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം രണ്ട് പിഞ്ചുബാലികമാരുടെ ജീവൻതന്നെ നഷ്ടമായെന്നും അത്തരം ജനവിരുദ്ധ നീക്കങ്ങൾ അനുവദിക്കില്ലന്നും പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. യൂത്ത്‌ കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ, ഒ.ബി. രാജേഷ്‌, ഹർഷാദ്, സച്ചിൻ പ്രതാപ്‌, മനു അഞ്ചാലുംമൂട് തുടങ്ങിയവർ നേതൃത്വം നൽകി.