കൊട്ടിയം: തഴുത്തല മഹാഗണപതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക് ഒരുദിവത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ കൈമാറി. ക്ഷേത്രം പ്രസിഡന്റ് വി. രാധാകൃഷ്ണൻ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഭാഷിന് സാധനങ്ങൾ കൈമാറി. ക്ഷേത്രം സെക്രട്ടറി അജയ് ബി. ആനന്ദ് പഞ്ചായത്ത് സെക്രട്ടറി ബിന്ദു സി. നായർ, പഞ്ചായത്ത് അംഗം സജി, പഞ്ചായത്ത് മെമ്പർ ഹരിലാൽ, മുൻ പഞ്ചായത്ത് മെമ്പർ സുദർശനൻ, ക്ഷേത്രം കമ്മിറ്റി അംഗങ്ങളായ അനിൽ കുമാർ, ഷാജി സത്യൻ, സുനിൽകുമാർ, പ്രജേഷ്, ഷാഭി എന്നിവർ പങ്കെടുത്തു.