കരുനാഗപ്പള്ളി: ലോക്ക് ഡൗണിൽ ദുരിതത്തിലായ ശാഖാ അംഗങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു. യൂണിയന്റെ പരിധിയിൽ പ്രവർത്തിക്കുന്ന 68 ശാഖകൾക്കാണ് അരി നൽകിയത്. ഒരു ശാഖയിൽ ആദ്യഘട്ടമെന്ന നിലയിൽ 2 ചാക്ക് അരി വീതമാണ് നൽകിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഭക്ഷ്യ സാധനങ്ങൾ നൽകുമെന്ന് യൂണിയൻ പ്രസിഡന്റ് കെ. സുശീലനും സെക്രട്ടറി എ. സോമരാജനും അറിയിച്ചു.