bjp1

ഓച്ചിറ: ഭാരതീയ ജനതാ പാർട്ടി പാവുമ്പ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണപ്പള്ളി വടക്ക്, മണപ്പള്ളി തെക്ക് വാർഡുകളിൽ ഭക്ഷണ കിറ്റ് വിതരണം നടന്നു. ഓരോ വാർഡിലും നിർദ്ധരരായ 50 കുടുംബങ്ങൾക്കാണ് ഭക്ഷണ കിറ്റുകൾ നൽകിയത്. അരി, പച്ചക്കറി, പപ്പടം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ അടങ്ങുന്നതാണ് കിറ്റ്. പാവുമ്പ വില്ലേജിലെ 9 വാർഡുകളിൽ സുഖമില്ലാത്തവരും ആശ്രയം ഇല്ലാത്തവരുമായിട്ടുള്ള രോഗികൾക്കുള്ള മരുന്നുകളുടെ വിതരണം നടന്നുവരുന്നതായി മണ്ഡലം ജനറൽ സെക്രട്ടറി ശരത് കുമാർ പറഞ്ഞു.

മണ്ഡലം സെക്രട്ടറി സജി മണ്ണാരെത്ത്‌, പാവുമ്പ ഏരിയാ നേതാക്കളായ ശങ്കരൻ കുട്ടി, രാധാകൃഷ്ണപിള്ള, അജിത്, വേണു ആചാരി, സന്തോഷ്‌, സജിത്ത്, ജയൻ, സുധാകരൻ, സന്തോഷ്‌ ചുരുളി, ദേവരാജൻ, രാധാകൃഷ്ണപിള്ള തെക്കേ വീട്ടിൽ, രാഷ്ട്രീയ സ്വയം സേവകസംഘം പ്രവർത്തകരായ സനു, ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.