acp
കൊല്ലം വെസ്റ്റ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് പലവ്യഞ്ജനക്കിറ്റുകൾ കൈമാറുന്നു

കൊല്ലം: വിവിധ ജനസേവന പ്രവർത്തനങ്ങളുമായി കൊല്ലം സിറ്റി ജനമൈത്രി പൊലീസ് മാതൃകയാകുന്നു. കരുനാഗപ്പള്ളി ജനമൈത്രി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരാലംബരായ 50 കുടുംബങ്ങൾക്ക് സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ നൽകുകയും മൂന്ന് കുട്ടികളുമായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന നിരാലംബയായ സ്ത്രീക്ക് ബീറ്റ് ഓഫീസർ ആഹാര സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.

കൊല്ലം വെസ്റ്റ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ തിരുമുല്ലവാരത്ത് തൊഴിലുടമയില്ലാതെ കഴിയുന്ന ചെക്‌മേറ്റ് ക്യാമ്പിലെ 28 അന്യസംസ്ഥാന തൊഴിലാളികൾക്കും ഗ്യാസ് ഗോഡൗണിന് സമീപം താമസിക്കുന്ന 22 അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചുനൽകി. തിരുമുല്ലാവാരം സായിനികേതനിലെ 16 കുട്ടികൾക്കും നിർദ്ധനരും വാടക വീട്ടിൽ താമസിക്കുന്നതുമായ രണ്ട് കുടുംബങ്ങൾക്കും പലവ്യഞ്ജന സാധനങ്ങളും ബീറ്റ് ഓഫിസർമാർ എത്തിച്ചുനൽകി.
എറണാകുളത്ത് നിന്ന് ക്യാൻസർ രോഗിക്ക് ജീവൻരക്ഷാ മരുന്നുകൾ എത്തിച്ച് കരുനാഗപ്പള്ളി പൊലീസ് കൈമാറി. കൂടാതെ കൊട്ടിയം, തിരുവനന്തപുരം ജില്ലയിലെ മുട്ടട എന്നിവിടങ്ങളിലേക്കും കേരളാ പൊലീസ് നടപ്പാക്കിയ സംവിധാനത്തിലൂടെ ജീവൻരക്ഷാ മരുന്നുകൾ സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ എത്തിച്ചു.