s
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാരികൾക്കും ചുമട്ടു തൊഴിലാളികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് നൽകുന്ന ഇടക്കാല ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ബിജു ടൗണിലെ മുതിർന്ന വ്യാപാരി രംഗനാഥന് നൽകി നിർവഹിക്കുന്നു

കടയ്ക്കൽ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാരികൾക്കും ടൗണിലെ ചുമട്ടു തൊഴിലാളികൾക്കും വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് ഇടക്കാല ധനസഹായം നൽകി. യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കുമായി മൂന്നു ലക്ഷത്തോളം രൂപയാണ് കൈമാറിയത്. യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ആർ. എസ്. ബിജു ടൗണിലെ മുതിർന്ന വ്യാപാരി രംഗനാഥന് പണം നൽകി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ജി. ഗോപിനാഥൻനായർ, ജനറൽ സെക്രട്ടറി വി. മനോജ്‌ , ട്രഷറർ ആർ. രവീന്ദ്രൻ , എൻ.എസ്. ബിജുരാജ് മുഹമ്മദ്‌ ബുഹാരി, സതീഷ്‌ലാൽ, സനൽകുമാർ, സജി പാലവിള എന്നിവർ നേതൃത്വം നൽകി.