ph
പുനലൂർ തൂക്കുപാലത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന ദേശീയ പാതയിൽ അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതക്കുരുക്ക്

നിയന്ത്രണം ലംഘിച്ച 39 പേർ അറസ്റ്റിൽ

പുനലൂർ: കൊവിഡ് 19 ൻെറ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ലംഘിച്ച് പുനലൂരിൽ വാഹനങ്ങളുമായെത്തിയ 39പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 38 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഇന്നലെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് പുനലൂരിൽ അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 11.30 ന് ആരംഭിച്ച ഗതാഗതക്കുരുക്ക് ഒരു മണിക്കൂർ നീണ്ട് നിന്നു. ഡ്യൂട്ടിക്കിട്ട പൊലീസുകാരുടെ എണ്ണം കുറഞ്ഞതാണ് ഗതാഗതക്കുരുക്കിന് മുഖ്യകാരണമെന്ന് യാത്രക്കാർ പറഞ്ഞു. പുനലൂർ ടി.ബി., കെ.എസ്.ആർ.ടി.സി ജംഗ്ഷനുകളിൽ ഉച്ചയ്ക്ക് 12 വരെ രണ്ട് പൊലീസുകാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഉച്ചയോടെ ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വിവരം അറിഞ്ഞ് സി.ഐ ബിനു വർഗീസ്, എസ്.ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി ഗതാഗതക്കുരുക്ക് പരിഹരിച്ചു.