accident
പോളയത്തോട്ടിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹോം ഗാ‌ർ‌ഡ് ഗോപൻ

കൊല്ലം: ലോക്ക് ഡൗൺ ജോലി കഴിഞ്ഞ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങിയ എ.എസ്.ഐയ്‌ക്കും ഹോം ഗാർഡിനും വാഹനാപകടത്തിൽ പരിക്കേറ്റു. ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ ബാലചന്ദ്രൻ, ഹോം ഗാർഡ് ഗോപൻ എന്നിവർ സഞ്ചരിച്ച ബൈക്കിൽ എതിർദിശയിലെത്തിയ കാർ പോളയത്തോട്ടിൽ വെച്ച് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലചന്ദ്രന്റെ കൈകൾക്ക് സാരമായി പരിക്കേറ്റു. അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് പൊലീസ് കേസെടുത്തു.