കൊല്ലം: ചവറ ജി.എച്ച്. എസ്.എസിലെ സ്കൂൾ പൊലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മാസ്കും സാനിറ്റൈസറും ഹാൻഡ് വാഷും വിതരണം ചെയ്തു. സ്കൂളിലെ എ.സി.പി.ഒ കുരീപ്പുഴ ഫ്രാൻസിസ് എത്തിച്ച സാധനങ്ങൾ .ജി.എസ് ജയലാൽ എം.എൽ.എ ആശുപത്രി അധികൃതർക്ക് കൈമാറി. മെഡിക്കൽ സൂപ്രണ്ട് ഡോ. ഹബീബ് നസീം, എ.ആർ.എം.ഒ ഡോ. കിരൺ, ഒ. ഹരീഷ് മുതുപിലാക്കാട്, ആർ.എം.ഒ ഡോ. ഷിറിൽ അഷറഫ്, പി.ർ.ഒ ആർ. അരുൺ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കൊല്ലം ചിന്നക്കട, പൊലീസ് ക്യാമ്പ്, പാരിപ്പള്ളി, വഴിയോര യാത്രക്കാർക്കും എന്നിവിടങ്ങളിലും മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു.