s

കൊട്ടിയം:ഫൈബർ കട്ടമരത്തിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി തിരയിൽപ്പെട്ട് മരിച്ചു. ഇരവിപുരം കോട്ടൂർ പടിഞ്ഞറ്റതിൽ സിൻസനാണ് (55) മരിച്ചത്. ഇയാളുടെ ഫൈബർ കട്ടമരം അതിശക്തമായ വേലിയേറ്റത്തിനെ തുടർന്നുണ്ടായ കൂറ്റൻ തിരമാലയിൽപ്പെട്ട് മറിയുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ ഇരവിപുരം ആദിച്ചമൻതോപ്പിലായിരുന്നു അപകടം. കട്ടമരം കടലിലേക്കിറക്കി ഏറെ ദൂരം ചെല്ലും മുമ്പ് അപകടം സംഭവിച്ചു. ഉടൻ തന്നെ കരയ്ക്കെത്തിച്ച് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മേരി മെർലിൻ (ബിന്ദു). മക്കൾ: അബിൻ.ആൻസി. മരുമക്കൾ: ജിസ്മി, ഇഗ്നേഷ്യസ്.