പാരിപ്പള്ളി: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നര ലിറ്റർ ചാരായം പാരിപ്പള്ളി എസ്.ഐ നൗഫലിന്റെ നേതൃത്വത്തിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാരിപ്പള്ളിയിലെ ഒാട്ടോ ഡ്രൈവറായ കോലയിൽ കുന്നുംപുറത്ത് വീട്ടിൽ സന്തോഷി (49)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്ന് വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിയെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.