കൊല്ലം: കെ.പി.സി.സി ഒ.ബി.സി തെക്കുംഭാഗം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണവും നൂറോളം മുതിർന്ന പൗരന്മാർക്ക് വീടുകളിൽ ഭക്ഷ്യക്കിറ്റ് എത്തിക്കുകയും ചെയ്തു. ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. യേശുദാസ്, സംസ്ഥാന സമിതി അംഗം പി. ഫിലിപ്പ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ഡി.കെ. അനിൽകുമാർ, രാമഭദ്രൻ, കെ.വി. അബ്ദുൽ വഹാബ്, മണ്ഡലം പ്രസിഡന്റ് രാജേഷ്, ബ്ലോക്ക് മെമ്പർമാരായ ശിവാനന്ദൻ, സതീഷൻ, ശശി എന്നിവർ പങ്കെടുത്തു.