pambu-murukan

കൊല്ലം: എഴുകോണിൽ വീട്ടിൽ കയറിയ പാമ്പിനെ പിടികൂടാനെത്തിയ പാമ്പ് മുരുകന് മൂർഖന്റെ കടിയേറ്റു. എഴുകോൺ കൊച്ചാഞ്ഞിലിമൂട് കുഴുവിള വീട്ടിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മൂർഖൻ പാമ്പ് കയറിയത്. ആൾ താമസമില്ലാത്ത വീട്ടിലേക്ക് പാമ്പ് ഇഴ‌ഞ്ഞുകയറുന്നത് ചിലർ കണ്ടു. തുടർന്ന് കൊല്ലത്ത് നിന്നും പാമ്പ് മുരുകനെ വരുത്തി. രാത്രിയിൽ ടോർച്ച് വെട്ടത്തിൽ പാമ്പിനെ പിടികൂടാനൊരുങ്ങവെയാണ് മൂർഖൻ തിരിഞ്ഞു കൊത്തിയത്. അവശനായ മുരുകനെ ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുരുകന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.